തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 75% പോളിംഗ്

Tuesday 07 December 2021 9:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ 75.06 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി മുനിസിപ്പൽ കോർപ്പഷനുകളിലെ രണ്ടും, വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കൗൺസിലുകളിലെ മൂന്നും ഗ്രാമപഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാർഡുകളിലായി 1,48,192 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ ആകെ 2,82,645 വോട്ടർമാരുണ്ടായിരുന്നു.

Advertisement
Advertisement