ബോധവത്കരണ ക്ലാസ്

Wednesday 08 December 2021 12:07 AM IST

ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് ആൻഡ് ലൈബ്രറിയിൽ അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പ്രധാൻ മന്ത്രി ഫസൽ ഭീമ യോജന ബോധവത്കരണ ക്ലാസ് നടത്തി. ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ജി .ജോഷി അദ്ധ്യക്ഷനായി. എ.ഐ.സി ഫീൽഡ് സൂപ്പർ വൈസർമാരായ വീണ സുരേന്ദ്രൻ, അമൽ, നിശാന്ത് എന്നിവർ ക്ലാസെടുത്തു. ആലങ്ങാട് കൃഷി ഓഫീസർ ചിന്നു ജോസഫ്, ലൈബ്രറി എക്‌സി. കമ്മറ്റി അംഗം എസ്റ്റല സുനിൽ, ലൈബ്രറി സെക്രട്ടറി ടി.വി. ഷൈവിൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement