പോളിടെക്നിക്ക് കെട്ടിട നിർമ്മാണ ഉദ്ഘാടനം

Wednesday 08 December 2021 12:06 AM IST

റാന്നി : വെച്ചൂച്ചിറ ഗവ.പോളിടെക്നിക്കിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം 13ന് രാവിലെ 9 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. 3.5 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. അഡ്വ പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനാകും.
ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സ്വാഗതസംഘ രൂപീകരണയോഗം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ. പണിക്കർ, പഞ്ചായത്ത് മെമ്പർ എസ്.രമാദേവി, പ്രിൻസിപ്പൽ റീനു ബി. ജോസ് എന്നിവർ സംസാരിച്ചു .
അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ (രക്ഷാധികാരി), ടി.കെ. ജെയിംസ് (ചെയർമാൻ), ആർ.വരദരാജൻ (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു.

Advertisement
Advertisement