എം.എം. ഹസന്റെ ആത്മകഥ പ്രകാശനം ഇന്ന്
തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ എം.എം. ഹസന്റെ ആത്മകഥയായ ഓർമ്മച്ചെപ്പ് ഇന്ന് വൈകിട്ട് 4.30ന് മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഥാകൃത്ത് ടി. പത്മനാഭന് നൽകി പ്രകാശിപ്പിക്കും.
ഏഴു പതിറ്റാണ്ടുകാലത്തെ ഓർമ്മകളും അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതവുമാണ് പ്രതിപാദിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, വി.എം. സുധീരൻ, രമേശ് ചെന്നിത്തല, സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ മന്ത്രി ജി. സുധാകരൻ, പി.സി. ചാക്കോ, ഡോ.എം.കെ. മുനീർ, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജെ.കെ. മേനോൻ(ഖത്തർ), പെരുമ്പടവം ശ്രീധരൻ, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. വി. രാജകൃഷ്ണൻ, പാലോട് രവി തുടങ്ങിയവർ സംസാരിക്കും. ബി.എസ്.ബാലചന്ദ്രൻ സ്വാഗതവും ഡോ. എം.ആർ.തമ്പാൻ പുസ്തകപരിചയവും എം.എം.ഹസ്സൻ നന്ദിപ്രകാശനവും നിർവഹിക്കും.