ഗോൾ ത്രില്ലറിൽ ഗോവ

Wednesday 08 December 2021 3:11 AM IST

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ ഗോൾ മഴപെയ്ത ത്രില്ലർ പോരാട്ടത്തിൽ ഗോവ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ കീഴടക്കി.പോയിന്റ് ടേബിളിൽ ഗോവ പത്താമതും ഈസ്റ്റ് ബംഗാൾ പതിനൊന്നാമതുമാണ്.

ഗോവയുടെ ഈ സീസണിലെ ആദ്യ ജയമാണിത്. ഗോവയ്ക്ക് വേണ്ടി ആൽബർട്ടോ നഗുവേര ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ മെൻഡോസ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടി. ഈസ്റ്റ് ബംഗാളിന്റെ പെറോസോവിച്ചിന്റെ വകയായി സെൽഫ് ഗോളും ഗോവയുടെ അക്കൗണ്ടിൽ എത്തി.
പെറോസോവിച്ച് തന്നെയാണ് ഇരട്ടോഗോളുകൾ സ്കോർ ചെയ്ത് ഈസ്റ്റ് ബംഗാളിനായി പൊരുതി നോക്കിയത്.ഡെർവിസെവിച്ച് ഈസ്റ്റ് ബംഗാളിനായി ഒരു ഗോൾ നേടി.

Advertisement
Advertisement