ഒരു കോടി രൂപ ശബരിമലയിൽ സംഭാവന നൽകി ദമ്പതികൾ, അയ്യപ്പന് വേണ്ടി ഇനിയും എന്തു ചെയ്യാനും തയ്യാറെന്ന് തമിഴ്നാട് സ്വദേശി

Wednesday 08 December 2021 10:14 AM IST

ശബരിമല : ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും എം.ഡിയുമായ തമിഴ്നാട് സ്വദേശി ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും ശബരിമലയിൽ അന്നദാനത്തിന് ഒരു കോടി രൂപ സംഭാവന നൽകി.ദർശനത്തിനെത്തിയതായിരുന്നു അവർ. ശബരിമലയുടെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടി എന്തുസഹായങ്ങൾ ചെയ്യാനും തയ്യാറാണെന്ന് ഡോ. കൃഷ്ണ എല്ല അറിയിച്ചു.

ദർശനത്തിന് ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്പൂതിരി എന്നിവരെ സന്ദർശിച്ചമാണ് ഇരുവരും മടങ്ങിയത്.

എക്സിക്യുട്ടിവ് ഓഫീസർ വി. കൃഷ്ണകുമാര വാരിയർക്ക് ഓൺലൈൻ ട്രാൻസ് ഫർ വഴിയാണ് തുക കൈമാറിയത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു.