എ.കെ.പി.സി.ടി.എ ജില്ല വനിതാകമ്മിറ്റി

Thursday 09 December 2021 12:16 AM IST
എ.കെ പി .സി .ടി എ വനിതാസമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എ.കെ.പി.സി.ടി.എ കൊല്ലം ജില്ല വനിതാകമ്മിറ്റിയുടെ 2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെമിനാറും എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്നു. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. അഡ്വ.നിസ ഫാസിൽ വിഷയാവതരണം നടത്തി. ജില്ലാ വനിതാ കമ്മിറ്റി കൺവീനർ ഡോ.യു.എസ്. നിത്യ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ.നിഷ അദ്ധ്യക്ഷത വഹിച്ചു. എസ്.ഷാജിത, ഡോ.വി. ജയശ്രീ , ഡോ.എസ്. സോജു, ഡോ.എൻ. പ്രമോദ് ,ഇന്ദുലാൽ, അശ്വതി ആരോമൽ എന്നിവർ സംസാരിച്ചു.

Advertisement
Advertisement