ഒഴിഞ്ഞുമാറി പലിശക്കയറ്റം

Thursday 09 December 2021 12:39 AM IST

കൊച്ചി: പലിശനിരക്കുയർത്താൻ വാളോങ്ങിനിന്ന റിസർവ് ബാങ്കിനെ അവസാനനിമിഷം പിന്തിരിപ്പിച്ചത്, പൊടുന്നനേ പ്രത്യക്ഷപ്പെട്ട ഒമിക്രോൺ ഭീതി. നിലവിൽ എക്കാലത്തെയും താഴ്‌ചയിലാണ് റിപ്പോ (നാല് ശതമാനം), റിവേഴ്‌സ് റിപ്പോ (3.35 ശതമാനം) നിരക്കുകൾ. റിപ്പോ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്‌പാ പലിശനിരക്ക് നിർണയിക്കുന്നത്; റിവേഴ്‌സ് റിപ്പോപ്രകാരം സ്ഥിരനിക്ഷേപങ്ങളുടെ പലിശയും.

നിലവിൽ റിപ്പോയും റിവേഴ്‌സ് റിപ്പോയും തമ്മിലെ അന്തരം 0.65 ശതമാനമാണ്. ഇത്, 0.25 ശതമാനമായി നിലനിറുത്തുന്നതാണ് പതിവ്. കൊവിഡിന്റെ തുടക്കത്തിൽ നിരക്കുകൾ പരിഷ്കരിച്ചപ്പോഴാണ് അന്തരമേറിയത്. നാണയപ്പെരുപ്പം ആഗോളതലത്തിൽ ഭീതിയുയർത്തുന്ന നിലവിലെ സാഹചര്യത്തിൽ, ഈ അന്തരം കുറയ്ക്കണമെന്ന വാദം ധനനയ നിർണയ സമിതിയിൽ (എം.പി.സി) തന്നെയുണ്ട്. അതുകൊണ്ട്, ഇക്കുറി റിവേഴ്‌സ് റിപ്പോ മാത്രം ഉയർത്തുമെന്നാണ് കരുതപ്പെട്ടത്. കുറഞ്ഞത് 0.20 ശതമാനം വർദ്ധന പ്രതീക്ഷിച്ചിരിക്കേയാണ് ഒമിക്രോണിന്റെ വരവ്. മറ്റു തടസങ്ങളില്ലെങ്കിൽ ഫെബ്രുവരി ഒമ്പതിന് പ്രഖ്യാപിക്കുന്ന നടപ്പുവർഷത്തെ (2021-22) അവസാന ധനനയത്തിൽ റിവേഴ്‌സ് റിപ്പോ ഉയർത്തിയേക്കും.

 നാണയപ്പെരുപ്പത്തിൽ ചാഞ്ചാട്ടം

മു​ഖ്യ​ ​പ​ലി​ശ​നി​ര​ക്ക് ​പ​രി​ഷ്‌​ക​ര​ണ​ത്തി​ന്റെ​ ​നി​ർ​ണാ​യ​ക​ ​മാ​ന​ദ​ണ്ഡ​മാ​യ​ ​റീ​ട്ടെ​യി​ൽ​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​ആ​ശ്വാ​സ​പ​രി​ധി​യാ​യ​ 2​-6​ ​ശ​ത​മാ​ന​ത്തി​നു​ള്ളി​ൽ​(5.3%) ​ത​ന്നെ​ ​ന​ട​പ്പു​വ​ർ​ഷം​ ​തു​ട​രും.​ ​അ​തേ​സ​മ​യം,​ ​ഇ​ന്ധ​ന​ ​നി​കു​തി​യി​ള​വ്,​ ​മൊ​ബൈ​ൽ​ ​നി​ര​ക്കു​വ​ർ​ദ്ധ​ന​ ​എ​ന്നി​വ​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​കൂ​ടാ​ൻ​ ​ഇ​ട​വ​രു​ത്തി​യേ​ക്കാം.

ന​ട​പ്പു​വ​ർ​ഷ​ത്തെ​ ​ജി.​ഡി.​പി​ ​വ​ള​ർ​ച്ചാ​പ്ര​തീ​ക്ഷ​ 9.5​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ല​നി​റു​ത്തി.

പുതിയ പ്രതീക്ഷകൾ: (ബ്രായ്ക്കറ്റിൽ നേരത്തേ പ്രവചിച്ചിരുന്നത്)

 2021-22 : 5.3% (5.3%)

 ഒക്‌ടോ-ഡിസം : 5.1% (4.3%)

 ജനുവരി-മാർച്ച് : 5.7% (5.8%)

 2022-23 ഏപ്രിൽ-ജൂൺ : 5% (5.2%)

 ജൂലായ്-സെപ്തം : 5%

 വളർച്ചാപ്രതീക്ഷ 9.5%

നടപ്പുവർഷത്തെ ജി.ഡി.പി വളർച്ചാപ്രതീക്ഷ 9.5 ശതമാനത്തിൽ നിലനിറുത്തി.

പുതിയ പ്രതീക്ഷകൾ (ബ്രായ്ക്കറ്റിൽ നേരത്തേ പ്രവചിച്ചത്):

 2021-22 : 9.5% (9.5%)

 ഒക്‌ടോ-ഡിസം : 6.6% (6.8%)

 ജനുവരി-മാർച്ച് : 6% (6.1%)

 2022-23 ഏപ്രിൽ-ജൂൺ : 17.2% (17.2%)

 ജൂലായ്-സെപ്തം : 7.8%

മറ്റു സുപ്രധാന പ്രഖ്യാപനങ്ങൾ

1. ഇന്ത്യൻ ബാങ്കുകൾക്ക് വിദേശത്തെ ശാഖകളിലും ഉപസ്ഥാപനങ്ങളിലും ഇനിമുതൽ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ മൂലധനനിക്ഷേപം നടത്താം; ലാഭം മാതൃസ്ഥാപനത്തിലേക്കും മാറ്റാം.

2. കയറ്റുമതിക്കാർക്കുള്ള വിദേശ കറൻസി വായ്പയ്ക്ക് 'ലിബോർ" (ലണ്ടർ റേറ്റ്) ഇതര റേറ്റ്.

3. ബാങ്കുകളിലെ അധികപ്പണം പ്രത്യേക റിവേഴ്‌സ് റിപ്പോ നിരക്കിൽ വാങ്ങി പൊതുവിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്ന സമാന്തര റിവേഴ്‌സ് റിപ്പോ നടപടിയായ 'വേരിയബിൾ റേറ്റ് റിവേഴ്‌സ് റിപ്പോ" (വി.ആർ.ആർ.ആർ) തുടരും. 14, 28 ദിന വി.ആർ.ആർ.ആർ ലേലങ്ങളാണ് ഈമാസവും സംഘടിപ്പിക്കുക.

 എതിർപ്പ് തുടർന്ന് ജയന്ത്

പലിശനിരക്കുകൾ നിലനിറുത്താൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതി (എം.പി.സി) ഇന്നലെയും ഐകകണ്ഠ്യേന തീരുമാനിച്ചു. 'അക്കൊമഡേറ്റീവ്" നിലപാട് തുടരുന്നതിനെ തുടർച്ചയായ മൂന്നാംവട്ടവും സ്വതന്ത്ര അംഗവും മലയാളിയുമായ പ്രൊഫ. ജയന്ത് ആർ. വർമ്മ മാത്രം എതിർത്തു.

 ''സാമ്പത്തികസ്ഥിരത ഉറപ്പാക്കി, ജി.ഡി.പി വളർച്ചയ്ക്ക് പിന്തുണയേകുന്ന നടപടികൾ റിസർവ് ബാങ്ക് തുടരും""

ശക്തികാന്ത ദാസ്, ഗവർണർ

 ഫീച്ചർ ഫോണിലും ഇനി യു.പി.ഐ

സ്മാർട്ട്ഫോണുകളിൽ ലഭിക്കുന്ന ഡിജിറ്റൽ പണമിടപാട് സൗകര്യമായ യു.പി.ഐ വൈകാതെ ഫീച്ചർ ഫോണുകളിലും ലഭ്യമാക്കും. 118 കോടി മൊബൈൽ വരിക്കാരാണ് രാജ്യത്തുള്ളത്. ഇതിൽ 74 കോടി മാത്രമാണ് സ്മാർട്ട്ഫോണുകൾ. ഫീച്ചർ ഫോണുകൾക്കായി *99# ഡയൽ ചെയ്‌ത് പണമയയ്ക്കാവുന്ന പദ്ധതി അവതരിപ്പിച്ചെങ്കിലും സ്വീകാര്യത കിട്ടിയില്ല.

നിരക്കുകൾ പരിശോധനയ്ക്ക്: യു.പി.ഐ ഇടപാടുകാരുടെയും കമ്പനികളുടെയും അധിക ബാദ്ധ്യതകളും പ്രശ്‌നങ്ങളും ചർച്ച ചെയ്യാനുള്ള 'ഡിസ്‌കഷൻ പേപ്പർ" റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും. അഭിപ്രായ ശേഖരണമാണ് നടത്തുക.

പരിധി ₹5 ലക്ഷമാക്കും: സർക്കാർ കടപ്പത്രം വാങ്ങാനുള്ള റീട്ടെയിൽ ഡയറക്ട് പദ്ധതി, ഐ.പി.ഒ നിക്ഷേപം എന്നിവയിൽ സാധാരണക്കാരുടെ പങ്കാളിത്തം കൂട്ടാനായി, ഇവയിലേക്കുള്ള നിലവിലെ യു.പി.ഐ ഇടപാട് പരിധി രണ്ടുലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷം രൂപയാക്കും.

ഓൺ-ഡിവൈസ് വാലറ്റ്: നിലവിൽ യു.പി.ഐ ഇടപാടുകളിൽ 50 ശതമാനവും 200 രൂപയ്ക്ക് താഴെയുള്ളതാണ്. ഇത്തരം ചെറിയതുകയുടെ ഇടപാടുകൾ ലളിതമാക്കാൻ 'ഓൺ-ഡിവൈസ് വാലറ്റ്" അവതരിപ്പിക്കും.

Advertisement
Advertisement