മെട്രോ സ്റ്റേഷനുകളിൽ കലാപരിപാടികൾ

Thursday 09 December 2021 12:07 AM IST

കൊച്ചി: കൊച്ചി മെട്രോ പൊതുജനങ്ങളിലേക്ക് കൂടുതൽ അടുക്കാനുള്ള ശ്രമത്തിലാണ്. കേക്ക് ഫെസ്റ്റ്,​ മെഹന്ദി ടാറ്റൂ ഫെസ്റ്റിവൽ തുടങ്ങി മത്സരങ്ങൾക്ക് ശേഷം ആളുകളുടെ കലാഭിരുചി പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുന്നു കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ. പുതുവർഷാഘോഷത്തിന്റെ ഭാഗമായി കലാ, സാംസ്‌കാരിക പരിപാടികൾ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ അവതരിപ്പിക്കാം. ഒറ്റയ്‌ക്കോ സംഘമായോ രണ്ട് മണിക്കൂർ വരെ നീളുന്ന പരിപാടികൾ 31 വരെയുള്ള ഏതു ദിവസവും ഏതു സ്റ്റേഷനിലും അവതരിപ്പിക്കാം. ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. കലാപരമായ കഴിവുകൾ വ്യത്യസ്തമായ അന്തരീക്ഷത്തിൽ കാഴ്ചക്കാരിലെത്തിക്കാൻ ആളുകൾക്ക് അവസരം നൽകുവാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ അവതരിപ്പിക്കാനുദ്ദേശിക്കുന്ന പരിപാടിയുടെയും പങ്കെടുക്കുന്നവരുടെയും വിശദാംശം, ദൈർഘ്യം തുടങ്ങിയവ socialmediacell@kmrl.co.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുക. വിവരങ്ങൾക്ക്: 8129268888

Advertisement
Advertisement