പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തണം

Thursday 09 December 2021 12:33 AM IST

പത്തനംതിട്ട: കൊവിഡ് കാലത്ത് ഒരു ദിവസം പോലും വിദ്യാലയങ്ങളിൽ എത്തി പഠനം നടത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ല കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. മൂന്നു വിഷയങ്ങൾക്കാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടത്താറുള്ളത്. പ്ലസ് ടു സേ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് ഒന്നും രണ്ടും വർഷങ്ങളിലെ പരീക്ഷ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഒപ്പമാണ് നടത്താറുള്ളത്. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തിയില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാനിടയുണ്ട്. കൂടാതെ സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ അധിക സാമ്പത്തികബാധ്യതയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയ് വർഗീസ് ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ബൈജു തോമസ്, റെനി ആനി വർഗീസ്, ജോൺ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement