തുല്യതാ പഠിതാക്കളെ ആദരിച്ചു

Thursday 09 December 2021 12:46 AM IST

പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ മുഖേന നടപ്പാക്കിയ പത്താംതരം പ്ലസ് ടു തുല്യതാ പഠന പദ്ധതിയിൽ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അദ്ധ്യക്ഷതവഹിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച സാക്ഷരതാ പ്രേരക്മാരായ ശ്രീകുമാരി, അനിതകുമാരി എന്നിവരെ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാലി ലാലുപുന്നക്കാട്, ആതിര ജയൻ, വി.ജി.ശ്രീവിദ്യ, കെ.ആർ.അനീഷ, ജിജി ചെറിയാൻ മാത്യു, ടോജോ ജേക്കബ്, സി.പി.രാജേഷ് കുമാർ, അംബിരാജ് പത്മനാഭൻ, ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement