സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് തിരൂരിൽ ഒരുക്കങ്ങളായി

Thursday 09 December 2021 12:03 AM IST

തിരുർ: ഡിസംബർ 11, 12 തീയതികളിൽ തിരൂർ നഗരസഭ വാഗൺ ട്രാജഡി ടൗൺഹാളിൽ നടക്കുന്ന 46-ാമത് സംസ്ഥാന പുരുഷ,​ വനിതാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പവർ ലിഫ്റ്റിംഗ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മത്സരത്തിന് ആതിഥ്യമരുളുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 300 ഓളം കായിക പ്രതിഭകൾ രണ്ടുദിവസത്തെ മത്സരത്തിൽ പങ്കെടുക്കും. മത്സരം 11 ന് രാവിലെ 10ന് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement