വനിതാ പഞ്ചായത്ത് പ്രസിഡന്റിന് അധിക്ഷേപം, മുസ്ലിം ലീഗ് കടുത്ത നിലപാടിലേക്ക്

Thursday 09 December 2021 12:02 AM IST

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വിളക്കോട്ടിൽ ഷംലൂലത്തിനെ ഓഫീസിൽ വച്ച് വൈസ് പ്രസിഡന്റ് അധിക്ഷേപിച്ച സംഭവത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്.

വൈസ് പ്രസിഡന്റ് പഴങ്കൽ കരിമിനെതിരെ നടപടി ഡി.സി.സി നേതൃത്വത്തിന് പരാതി നൽകിക്കഴിഞ്ഞു. തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കിൽ വനിത കമ്മിഷനയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം. പഞ്ചായത്ത് പ്രസിഡന്റിന് മുസ്ലിം ലീഗ് പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫയൽ തീർപ്പാക്കൽ മെഗാ അദാലത്തിന്റെ പോസ്റ്ററിനെ ചൊല്ലി ലീഗ് നേതാവായ പഞ്ചായത്ത് പ്രസിഡന്റിനെ വൈസ് പ്രസിഡന്റ് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. ഈ വൈസ് പ്രസിഡന്റുമായി ഇനി യോജിച്ച് പോവാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന പ്രസിഡന്റ് സംഭവത്തിനു ശേഷം പഞ്ചായത്ത് ഓഫീസിൽ വന്നിട്ടില്ല. അതിനിടെ വൈസ് പ്രസിഡന്റിനോട് അടുപ്പമുള്ള ഒരു കോൺഗ്രസ് നേതാവ് അനുനയ നീക്കത്തിന് ഇറങ്ങിയെങ്കിലും മുസ്ലിം ലീഗ് വഴങ്ങാൻ കൂട്ടാക്കിയില്ല. പ്രസിഡന്റിന്റെ വീട്ടിൽ ചെന്നുകണ്ട് പ്രശ്‌നം സംസാരിച്ചു തീർക്കാനുള്ള ശ്രമവും പ്രാദേശിക ലീഗ് നേതൃത്വം തടയുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ വൈസ് പ്രസിഡന്റിനെതിരെ സമാനമായ നിരവധി പരാതികളുണ്ടെന്ന് പറയുന്നു. പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾക്കു തുരങ്കം വയ്ക്കുന്ന നിലപാട് സ്വീകരിച്ചെന്ന ആരോപണവുമുണ്ട് ഇദ്ദേഹത്തിനെതിരെ. പന്നിക്കോട് എ.യു.പി സ്‌കൂളിൽ ഒരുക്കിയ ഹൈടെക് വാക്‌സിനേഷൻ ക്യാമ്പ് പൊളിച്ചുവെന്ന പ്രശ്നവും പഞ്ചായത്തിലെ മറ്റൊരു കോൺഗ്രസ് അംഗത്തെയും പഞ്ചായത്ത് സെക്രട്ടറിയെയും അധിക്ഷേപിച്ചതുമെല്ലാം വാർത്തയായി മാറിയതാണ്.

പഞ്ചായത്ത് ഭരണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 10 മുതൽ 25 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ മെഗാ അദാലത്തിന്റെ പോസ്റ്ററിൽ വൈസ് പ്രസിഡന്റിന്റെ പേരില്ലെന്നതിനെ ചൊല്ലിയായിരുന്നു അധിക്ഷേപം.

പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ലേ​ക്ക്
ഡി.​വൈ.​എ​ഫ്.​ഐ​ ​മാ​ർ​ച്ച്

കൊ​ടി​യ​ത്തൂ​ർ​:​ ​കൊ​ടി​യ​ത്തൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഷം​ലൂ​ല​ത്തി​നെ​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞ് ​അ​ധി​ക്ഷേ​പി​ച്ച​ ​വൈ​സ് ​പ്ര​സി​ഡ​ന്റി​നെ​തി​രെ​ ​ന​ട​പ​ടി​ ​എ​ടു​ക്ക​ണ​മെ​ന്നു​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഡി.​വൈ.​എ​ഫ്.​ഐ​ ​കൊ​ടി​യ​ത്തൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തി.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​ഇ.​ ​അ​രു​ൺ​ ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​സ​ജി​ത്ത് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജോ​സ​ഫ് ​വി.​സോ​ജ​ൻ,​ ​അ​ന​സ് ​ത​ള​ത്തി​ൽ,​ ​എ.​കെ.​പ്ര​ജീ​ഷ്,​ ​ഇ​ർ​ഷാ​ദ് ​കു​ന്ന​ത്ത്,​ ​ജു​നൈ​ദ് ​മാ​ട്ടു​മു​റി​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Advertisement
Advertisement