കൊച്ചി മെട്രോ സ്റ്റേഷനുകൾക്ക് ഇനി സിഗ്‌നേച്ചർ മ്യൂസിക്

Friday 10 December 2021 12:42 AM IST

കൊച്ചി: കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനുകളിലും വ്യത്യസ്തമായ സിഗ്‌നേച്ചർ മ്യൂസിക് ഒരുക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ മ്യൂസിക് നാളെ മുതൽ ആരംഭിക്കും. ട്രെയിനിനുള്ളിലും സ്റ്റേഷനുകളിലുമാണ് സിഗ്‌നേച്ചർ മ്യൂസിക് കേൾപ്പിക്കുക. ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുമ്പോൾ നൽകുന്ന അറിയിപ്പിനൊപ്പം ഈ മ്യൂസിക് കേൾക്കാം. ഓരോ സ്‌റ്റേഷനും സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പൈതൃകം, പ്രത്യേകത എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് മ്യൂസിക്. മ്യൂസിക് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യാത്രക്കാർക്ക് അറിയിക്കാം. വിവരങ്ങൾക്ക്: 9188957522.

Advertisement
Advertisement