ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് ടീമിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

Friday 10 December 2021 12:51 AM IST

പത്തനംതിട്ട: ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒഫ് ഇന്ത്യയുടെ കീഴിൽ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരള ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 17, 18 തീയതികളിൽ തൃശ്ശൂരിൽ നടത്തുന്ന ഇന്റർ ഡിസ്റ്റിക് ടി -20 ഫിസിക്കലി ചലഞ്ച്ഡ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുളള ജില്ലാ ടീമിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നിശ്ചിത പ്രായപരിധിയോ, വൈകല്യമോ മാനദണ്ഡമല്ല. ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്ന അസ്ഥിവൈകല്യമുള്ള ഏതൊരു വ്യക്തിക്കും അപേക്ഷിക്കാം. കേരളത്തിൽ ക്രിക്കറ്റിൽ ശാരീരിക വൈകല്യമുള്ളവരുടെ അധികം മത്സരാർത്ഥികൾ ഇല്ലാത്തതുകൊണ്ട് മറ്റു ജില്ലകളിലെ കായികതാരങ്ങളെക്കൂടി പങ്കെടുപ്പിച്ച്‌ കൊണ്ടാണ് ജില്ലാ ടീം രൂപീകരിക്കുന്നത്. അപേക്ഷകൾ ഡിസംബർ 13ന് വൈകിട്ട് അഞ്ചിന് മുമ്പ് അസോസിയേഷന്റെ ഇ-മെയിലിൽ ലഭിച്ചിരിക്കണം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും whttps://pcasak.weebly.com എന്ന വെബ്‌സൈറ്റോസംസ്ഥാന പ്രസിഡന്റെിനെയോ ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡന്റ്, കിഷോർ എ.എം. ഫോൺ: 9809921065.

Advertisement
Advertisement