മൊബൈൽ വെറ്ററിനറി യൂണിറ്റ് വ്യാപിപ്പിക്കും:മന്ത്രി ചിഞ്ചുറാണി

Friday 10 December 2021 12:02 AM IST
ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുന്നു

കുറ്റ്യാടി: സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് ആരംഭിക്കുമെന്ന് ക്ഷീര വികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കുന്നുമ്മൽ ബ്ലോക്ക് ക്ഷീര

കർഷക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാത്രിയിലും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും വീടുകളിലെത്തി ചികിത്സ നൽകാനും മൊബൈൽ വെറ്ററിനറി യൂണിറ്റ് വഴി സാധിക്കും. എല്ലാ ജില്ലയിലും ഉടൻ ടെലി വെറ്ററിനറി യൂണിറ്റുകളും തുടങ്ങും.

കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. ഇ.കെ വിജയൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വേളം പഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതിൽ, വി.കെ റീത്ത, സി.എം യശോദ, പി.സുരേന്ദ്രൻ, ബാബു കാട്ടാളി, കെ.സി ബാബു, കെ.സി മുജീബുറഹ്മാൻ, അഞ്ജന സത്യൻ, കെ.കെ ദിനേശൻ, കെ.പി പവിത്രൻ സംസാരിച്ചു.

സെമിനാറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement