വിദ്യാകിരണം പദ്ധതി ഉദ്ഘാടനവും കായികപ്രതിഭകളെ ആദരിക്കലും

Friday 10 December 2021 1:35 AM IST
അലനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാകിരണം പദ്ധതി ഉദ്ഘാടനവും ദേശീയ കായിക താരങ്ങളെ ആദരിക്കലും പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത നിർവ്ഹിക്കുന്നു

അലനല്ലൂർ: അലനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാ കിരണം പദ്ധതി ഉദ്ഘാടനവും ദേശീയ കായിക താരങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മെഹർബാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. ദേശീയ കിക്ക് ബോക്സിംഗിൽ സ്വർണമെഡൽ നേടിയ മിൻഹാജിനെയും ദേശീയ ത്രോ ബാളിൽ വെള്ളിമെഡൽ നേടിയ സൂരജ് കൃഷ്ണയെയും ആദരിച്ചു. ബ്ലോക്ക് മെമ്പർ തെക്കൻ ബഷീർ, എസ്.എം.സി ചെയർമാൻ പി. അബ്ദുൾ സലീം, പി.ടി.എ വൈസ് പ്രസിഡന്റ് എൻ. അഷറഫ് ഹാജി, അദ്ധ്യാപകരായ സി. സലീന, എസ്.ആർ. നസറുള്ള, പി. രാധാകൃഷ്ണൻ, പി സന്തോഷ് കുമാർ, കെ. രാജഗോപാലൻ, ജീത്തുമോൻ പി.എ, വി.ടി. ഷീബ, പ്രിൻസിപ്പാൾ യു.കെ. ലത, ഹെഡ് മാസ്റ്റർ പി. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസും നടത്തി. അലനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാകിരണം പദ്ധതി ഉദ്ഘാടനവും ദേശീയ കായിക താരങ്ങളെ ആദരിക്കലും പഞ്ചായത്ത് പ്രസിന്റ് മുള്ളത്ത് ലത നിർവഹിക്കുന്നു.

Advertisement
Advertisement