അമർ രഹേ മുഴക്കത്തി​ൽ അഗ്നി​സ്‌മൃതി​യായ്... ജ​ന​റ​ൽ​ ​ബി​പി​ൻ​ ​റാ​വ​ത്തി​ന് ​ ​അ​വ​സാ​ന​ ​സ​ല്യൂ​ട്ട് ​ന​ൽ​കി​ ​രാ​ജ്യം

Friday 10 December 2021 11:03 PM IST

ന്യൂ​ഡ​ൽ​ഹി​:​ഇ​ന്ത്യ​യു​ടെ​ ​പ​ര​മോ​ന്ന​ത​ ​സൈ​നി​ക​ ​ഓ​ഫീ​സ​റാ​യ​ ​സം​യു​ക്ത​ ​സേ​നാ​മേ​ധാ​വി​ ​ജ​ന​റ​ൽ​ ​ബി​പി​ൻ​ ​റാ​വ​ത്തി​ന് ​ദേ​ശ​സ്നേ​ഹം​ ​ത്ര​സി​ക്കു​ന്ന​ ​ഹൃ​ദ​യ​ത്തി​ൽ​ നി​ന്ന് ​അ​വ​സാ​ന​ ​സ​ല്യൂ​ട്ട് ​ന​ൽ​കി​ ​രാ​ജ്യം​ ​ക​ണ്ണീ​രോ​ടെ​ ​വി​ട​യേ​കി.
ഹെ​ലി​കോ​പ്റ്റ​ർ​ ​ദു​ര​ന്ത​ത്തി​ൽ​ ​പൊ​ലി​ഞ്ഞ​ ​റാ​വ​ത്തി​ന്റെ​യും​ ​പ​ത്നി​ ​മ​ധു​ലി​ക​ ​റാ​വ​ത്തി​ന്റെ​യും​ ​ഭൗ​തി​ക​ ​ദേ​ഹ​ങ്ങ​ൾ​ ​ഒ​രു​ ​ചി​ത​യി​ൽ​ ​അ​ഗ്നി​നാ​ള​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങി.​ ​പു​ത്രി​മാ​രാ​യ​ ​കൃ​തി​ക​യും​ ​ത​രി​ണി​യും​ ​ചി​ത​യി​ൽ​ ​അ​ഗ്നി​ ​പ​ക​ർ​ന്നു.​ ​റാ​വ​ത്തി​ന്റെ​ ​സ​മു​ന്ന​ത​ ​പ​ദ​വി​ക്കൊ​ത്ത​ ​ആ​ദ​ര​വാ​യി​ ​പീ​ര​ങ്കി​ക​ൾ​ ​ഉ​തി​ർ​ത്ത​ ​വെ​ടി​ ​പ​തി​നേ​ഴ് ​ത​വ​ണ​ ​ദി​ക്കു​ക​ൾ​ ​മു​ഴ​ക്കി​യ​പ്പോ​ൾ​ ​രാ​ജ്യം​ ​നി​ശ്ച​ല​മാ​യി.​ ​സം​യു​ക്ത​ ​സൈ​നി​ക​ ​ബാ​ൻ​ഡ് ​ലാ​സ്റ്റ് ​പോ​സ്റ്റ് ​ആ​ല​പി​ച്ചു.
ഡ​ൽ​ഹി​ ​ക​ന്റോ​ൺ​മെ​ന്റി​ലെ​ ​ബ്രാ​ർ​ ​സ്ക്വ​യ​ർ​ ​ശ്മ​ശാ​ന​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​പൂ​ർ​ണ​ ​സൈ​നി​ക​ ​ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു​ ​സം​സ്കാ​രം. റാ​വ​ത്തി​ന്റെ​ ​ഉ​പ​ദേ​ഷ്‌​ടാ​വ് ​ബ്രി​ഗേ​ഡി​യ​ർ​ ​എ​ൽ.​എ​സ്.​ ​ലി​ദ്ദ​റി​ന്റെ​ ​ഭൗ​തി​ക​ ​ശ​രീ​ര​വും​ ​പൂ​ർ​ണ​ ​സൈ​നി​ക​ ​ബ​ഹു​മ​തി​ക​ളോ​ടെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഇ​തേ​ ​ശ്‌​മ​ശാ​ന​ത്തി​ൽ​ ​സം​സ്ക​രി​ച്ചു.

സം​യു​ക്ത​ ​സേ​നാ​ ​മേ​ധാ​വി​ ​ബി​പി​ൻ​ ​റാ​വ​ത്ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​ആ​ദ​രാ​ഞ്ജ​ലി​ ​അ​ർ​പ്പി​ക്കാ​ൻ​ ​സ​ർ​വ്വ​സൈ​ന്യാ​ധി​പ​നാ​യ​ ​രാ​ഷ്‌​ട്ര​പ​തി​ ​രാം​നാ​ഥ് ​കോ​വി​ന്ദ് ​എ​ത്തി​യി​ല്ല.​ ​മ​രി​ച്ച​ ​സൈ​നി​ക​ർ​ക്ക് ​ആ​ദ​രം​ ​അ​ർ​പ്പി​ക്കാ​ൻ​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​പ്ര​ശ്ന​മാ​കാ​റി​ല്ല.​ ​വ്യാ​ഴാ​ഴ്ച​ ​ഔ​ദ്യോ​ഗി​ക​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​പു​റ​ത്താ​യി​രു​ന്ന​ ​രാ​ഷ്‌​ട്ര​പ​തി​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഡ​ൽ​ഹി​യി​ലു​ണ്ടാ​യി​രു​ന്നു.​ ​രാ​വി​ലെ​ ​ദേ​ശീ​യ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ന്റെ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​വൈ​കി​ട്ട് ​ഡെ​റാ​ഡൂ​ണി​ലേ​ക്ക് ​പോ​യി.

Advertisement
Advertisement