രാമനാട്ടുകരയുടെ ചരിത്രപുസ്തകവുമായി ഗ്രന്ഥകർത്താവ് വിദ്യാർത്ഥികൾക്കൊപ്പം 

Saturday 11 December 2021 12:45 AM IST
രാമനാട്ടുകര ഗവ.യു.പി സ്‌കൂളിൽ നടന്ന ​പുസ്ത​ക ചർച്ച​യിൽ ഗോപി പുതുക്കോട് സംസാരിക്കുന്നു

രാമനാട്ടുകര:​ രാമനാട്ടുകരയുടെ ചരിത്രവും വർത്തമാനവുമായി ഗ്രന്ഥകർത്താവ് തന്നെ വിദ്യാർത്ഥികളെ തേടിയെത്തിയത് പുത്തൻ അനുഭവമായി.

ഗ്രന്ഥകർത്താവായ ഗോപി പുതുക്കോ​ടാണ് ​'രാമനാട്ടുകരയുടെ ചരിത്രവും വർത്തമാനവും" എന്ന പുസത​കം ​ ചർച്ച​യ്ക്ക് വെക്കാനായി ​​​ രാമനാട്ടുകര​ ​ഗവ.യു.പി സ്കൂളിലെത്തിയത്. ചോദ്യോത്തരങ്ങളും കഥകളും കഥകളുടെ വിശദീകരണവുമായി നടന്ന പുസ്തകചർച്ച ​ വിദ്യാർത്ഥികൾക്കെന്ന പോലെ രക്ഷിതാക്കൾക്കും കൗതുകം പകരുന്നതായി.

'കടുങ്ങോൻചിറയുടെ കഥ തേടി" എന്ന പരിപാടിയുടെ ഉദ്ഘാടനം ​എ.ഇ.ഒ ​ അജിത്കുമാർ നിർവഹിച്ചു. നിഹാരിക അ​ദ്ധ്യ​ക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ​ ബി.സി. അബ്ദുൾഖാദർ,ആർദ്ര,​ എന്നിവർ ​സംസാരിച്ചു.​​ സ്കൂൾ ലീഡർ​ എൻ.കെ മുഹമ്മദ് നബീൽ ​ സ്വാഗത​വും ​​ ​കെ.ടി.ഫാത്തിമ ഹഹ്‌മ നന്ദി​യും ​ പറഞ്ഞു.

Advertisement
Advertisement