സംസാന സീനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്: തിരുവനന്തപുരം ജില്ല ഓവറോൾ ജേതാക്കൾ

Monday 13 December 2021 3:19 AM IST

മലപ്പുറം : രണ്ട് ദിവസങ്ങളിലായി തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന സംസ്ഥാന പുരുഷ-വനിത പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 96 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ഓവറോൾ കിരീടം നേടി. 89 പോയിന്റുമായി ആലപ്പുഴ രണ്ടാംസ്ഥാനവും 83 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ 54 പോയിന്റു നേടി തിരുവനന്തപുരം ഒന്നും 45 പോയിന്റോടെ കണ്ണൂർ രണ്ടും സ്ഥാനം നേടി. 39 പോയിന്റ് നേടിയ കോഴിക്കോടിനാണ് മൂന്നാംസ്ഥാനം. വനിതാ വിഭാഗത്തിൽ ആലപ്പുഴ ജില്ല 54 പോയിന്റുമായി ഒന്നും 44 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടും 42 പോയിന്റുമായി തിരുവനന്തപുരം മൂന്നും സ്ഥാനത്തെത്തി. മികച്ച പുരുഷ ലിഫ്റ്ററായി തിരുവനന്തപുരത്തിന്റെ ബിജിൻ സാങ്കിയെയും വനിതാ ലിഫ്റ്ററായി ആലപ്പുഴ ജില്ലയുടെ എം.അനീഷയെയും തിരഞ്ഞെടുത്തു.

Advertisement
Advertisement