മംഗളവനത്തെ പ്രത്യേകപാർക്കാക്കും

Monday 13 December 2021 12:57 AM IST

കളമശേരി: ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ആഗോളതാപനം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ഒരുപരിധിവരെ നിയന്ത്രിക്കാനാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും എന്ന വിഷയത്തിൽ സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർബൺഡൈ ഓക്‌സൈഡിന്റെ അളവ് ഇനിയും കൂടിയാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. ഇത് മറികടക്കാൻ നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. മംഗളവനത്തെ നഗരത്തിന്റെ ശ്വാസകോശമാക്കും. സംസ്ഥാന സർക്കാരും കോർപ്പറേഷനും ജിഡയും ചേർന്ന് ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു. എച്ച്.എം.ടിയുടെ ഭാഗത്തുള്ള വനത്തെ അതേ രൂപത്തിൽ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കും. സ്വാഗതസംഘം ചെയർമാൻ കെ. ചന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിഅംഗങ്ങളായ വി.എം. ശശി, കെ.എൻ. ഗോപിനാഥ്, സി.കെ. പരീത്, അഡ്വ.വി. സലിം, കെ.ബി. വർഗീസ്, അഡ്വ. എ.കെ. സെയ്ദ് മുഹമ്മദ്, പ്രൊഫ.വി.കെ. അബ്ദുൾ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement