ശബരിമല സ്പെഷ്യൽ ട്രെയിൻ

Monday 13 December 2021 12:23 AM IST

തിരുവനന്തപുരം: സെക്കന്ദരാബാദ്,കച്ചേഗുഡ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ശബരിമല സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. സെക്കന്ദരാബാദിൽ നിന്ന് 17ന് വൈകിട്ട് 7.20ന് കൊല്ലത്തേക്ക് സർവീസ് നടത്തും.

19ന് പുലർച്ചെ 2.30നാണ് മടക്ക സർവീസ്. കച്ചേഗുഡയിൽ നിന്ന് 19ന് വൈകിട്ട് 6.30നും 20ന് വൈകിട്ട് 4.20നും കൊല്ലത്തേക്ക് സർവീസുണ്ട്. മടക്ക സർവീസ് 21ന് നും 22നും പുലർച്ചെ 12.45ന്. കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ വഴിയാണ് സർവീസുകൾ.

Advertisement
Advertisement