കനാലിൽ മാലിന്യങ്ങൾ തള്ളി

Tuesday 14 December 2021 12:29 AM IST

അടൂർ : വെള്ളക്കുളങ്ങര ശ്രീനാരായണപുരം റോഡിൽ പ്ലാത്തറപ്പടി ഭാഗത്ത് കെ.ഐ.പി. വലതുകര മെയിൻ കനാലിലേക്ക് കക്കൂസ് മാലിന്യങ്ങൾ തള്ളി. തിങ്കളാഴ്ച പുലർച്ചെ ടാങ്കർ ലോറിയിലാണ് മാലിന്യം തള്ളിയത്. സമീപവാസിയുടെ വീട്ടിലെ കാമറയിൽ ടാങ്കറി​ന്റെ ചിത്രം തെളിഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കനാൽ പാലത്തിൽ ടാങ്കർ നിറുത്തി പൈപ്പി​ലൂടെ മാലിന്യം കനാലിലേക്ക് ഒഴുക്കുകയായിരുന്നു. കനാൽ വെള്ളം മലിനമായതോടെ പ്രദേശവാസികൾ ദുരി​തത്തി​ലായി​. കടുത്ത ദുർഗന്ധവും ഇവിടെ നിന്നുയരുന്നുണ്ട്. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം റോഷൻ ജേക്കബ്ബ് സ്ഥലത്തെത്തി. മാലിന്യം തള്ളിയവരെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Advertisement
Advertisement