പരിസ്ഥിതിലോല മേഖല : റവന്യൂഭൂമി ഒഴിവാക്കണമെന്ന് സീറോ മലബാർ സഭ

Tuesday 14 December 2021 12:27 AM IST

കൊച്ചി: കേരളത്തിലെ പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) നിർണ്ണയിച്ച് സംസ്ഥാന സർക്കാർ നൽകിയ നിർദ്ദേശങ്ങളിലെ അവ്യക്തത ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നതാണെന്ന് സീറോ മലബാർ സഭ ആരോപിച്ചു.

92 വില്ലേജുകളിലെ 22 ലക്ഷം ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന നിർദ്ദേശങ്ങൾ പിൻവലിക്കണം.

റവന്യൂ ഭൂമി പൂർണ്ണമായും ഇ.എസ്.എയിൽ നിന്നൊഴിവാക്കി വനഭൂമിയും സംരക്ഷിത മേഖലകളും പൈതൃകപ്രദേശങ്ങളും മാത്രം ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. തമിഴ്‌നാട് ചെയ്തതു പോലെ ഓരോ ഇ.എസ്.എ വില്ലേജിലും റവന്യൂ ,ഫോറസ്റ്റ് എന്നിങ്ങനെ വേർതിരിച്ചു രേഖപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്നും സഭാ ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ കമ്മിഷൻ ചെയർമാൻ ആൻഡ്രൂസ് താഴത്ത്, കൺവീനർ തോമസ് തറയിൽ, റെമിജിയോസ് ഇഞ്ചനാനിയിൽ, ജോസഫ് പാംപ്ലാനി, ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. ജയിംസ് കൊക്കവയലിൽ, ഫാ. സൈജോ തൈക്കാട്ടിൽ, ഡോ. ചാക്കോ കാളംപറമ്പിൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement