വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ ബോഡി

Wednesday 15 December 2021 12:47 AM IST

മംഗലംഡാം: വ്യാപാരി വ്യവസായി ഏകോപന സമിതി മംഗലം യൂണിറ്റ് ജനറൽ ബോഡി ജില്ലാ പ്രസിഡന്റ് വി.എം. ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി വർക്കി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി. അബ്ബാസ് റിപ്പോർട്ടും ട്രഷറർ ബെന്നി ജോർജ് കണക്കും അവതരിപ്പിച്ചു. പി.പി.മുസ്തഫ, ജയകുമാർ വണ്ടിത്താവളം, ലത്തീഫ് അലി ഒറ്റപ്പാലം, എ. പ്രകാശൻ, രവി മുടപ്പല്ലൂർ, സുലൈമാൻ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റും മുഖ്യ വരണാധികാരിയുമായ മുസ്തഫ മുളയങ്കാവ് യൂണിറ്റ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി ഷാജി വർക്കി (പ്രസിഡന്റ്), വി. അബ്ബാസ്(ജന. സെക്രട്ടറി), ബെന്നി ജോർജ് (ട്രഷറർ), സി.ജെ. അന്തോണി, ഗോപകുമാർ (വൈസ് പ്രസിഡന്റ്മാർ), വി.കെ. പൗലോസ്, കെ.ടി. സണ്ണി (സെക്രട്ടറിമാർ), ജോസ് സെബാസ്റ്റ്യൻ, എസ്. അലി, അൻവർ, അഗസ്റ്റിൻ ജോർജ്, ഷൈജി ഫിലിപ്പ്, മുഹമ്മദ് ത്രീസ്റ്റാർ എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement