ജില്ല സീനിയർ ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പ് താനൂരിൽ

Wednesday 15 December 2021 12:23 AM IST

മലപ്പുറം: ജില്ല വോളിബോൾ അസോസിയേഷൻ നടത്തുന്ന ജില്ല സീനിയർ ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പ് താനൂർ കുന്നുംപുറത്ത് നടത്താൻ തീരുമാനമായി.
ജില്ലയുടെ സീനിയർ ചാമ്പ്യൻഷിപ്പ് ഇത് രണ്ടാം തവണയാണ് ബോധിയുവ വേദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുന്നുംപുറം എ.യു.പി.സ്‌ക്കൂൾ ഫ്ളഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്നത്. ഡിസംബർ 28, 29, തിയതികളിലാണ് ചാമ്പ്യൻഷിപ്പ്. പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്ന ജില്ല അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ 23നകം പേർ രജിസ്റ്റർ ചെയ്യണമെന്ന് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ 9447128150.

Advertisement
Advertisement