കാലടി പാലം 18വരെ അടച്ചിടും ഗതാഗത ക്രമീകരണമായി

Wednesday 15 December 2021 12:42 AM IST

കാലടി: എം.സി റോഡിൽ ശ്രീശങ്കര പാലത്തിന്റെ ബലപരിശോധനയുമായി ബന്ധപ്പെട്ട് 18 വരെ ഗതാഗതം നിരോധിച്ചു. 19 മുതൽ 21 വരെ നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിക്കും. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധരാണ് പാലം പരിശോധിക്കുന്നത്.

 അങ്കമാലിയിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആലുവയിലെത്തി പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലൂടെ യാത്രതുടരണം.  പെരുമ്പാവൂർക്ക് പോകേണ്ട വാഹനങ്ങൾക്ക് മറ്റൂർ ജംഗ്ഷനിലോ കാലടി ജംഗ്ഷനിലോ ഇടത്തോട്ട് തിരിഞ്ഞ് മലയാറ്റൂർ കോടനാട് പാലംവഴി വല്ലം ജംഗ്ഷനിലെത്തി യാത്രതുടരണം.  മൂവാറ്റുപുഴയിൽനിന്ന് അങ്കമാലി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ട് തിരിഞ്ഞ് കെ.എസ്.ആർ.ടി.സി റോഡിലൂടെ ആലുവയിലെത്തി അങ്കമാലിവഴി യാത്രതുടരണം.  മൂവാറ്റുപുഴയിൽ നിന്നുള്ള വാഹനങ്ങൾക്ക് വല്ലം ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് മലയാറ്റൂർ കോടനാട് പാലം, കാലടി - മലയാറ്റൂർ റോഡ് വഴി നീലീശ്വരം നടുവട്ടം മഞ്ഞപ്രവഴിയും യാത്രതുടരാം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ടു തിരിഞ്ഞ് ആലുവ കെ.എസ്.ആർ.ടി.സി റോഡിലൂടെ മഹിളാലയം - തുരുത്തുപാലം കടന്ന് കാലടി ആലുവ റോഡ്, ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെ ലക്ഷ്യത്തിലെത്താം.  ആലുവ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലൂടെ തിരുവൈരാണിക്കുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെയും എത്തിച്ചേരാം.

Advertisement
Advertisement