പച്ചക്കറി വണ്ടിയെത്തി വിലകുതിപ്പിന് ബായ്..ബായ്..

Saturday 18 December 2021 12:02 AM IST

കോഴിക്കോട്: കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ചു നിറുത്താൻ കൃഷിവകുപ്പും വി.എഫ്.പി.സി.കെയും സംയുക്തമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാൾ നിലവിൽ വന്നു. രണ്ടു വണ്ടികളാണ് ഇതിനായി സജ്ജമായിരിക്കുന്നത്.

വെള്ളാനൂർ കുന്ദമംഗലം കോഴിക്കോട് റൂട്ടിൽ ഒരു വണ്ടിയും മുക്കം താമരശ്ശേരി റൂട്ടിൽ മറ്റൊരു വണ്ടിയും എന്ന നിലയിലാണ് ക്രമീകരണം. ഹോർട്ടി കോർപ്പ് കർഷകരിൽ നിന്ന് മൊത്തവിലയിൽ പച്ചക്കറി സംഭരിച്ച് അതേ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. പച്ചക്കറി വില നിയന്ത്രിച്ചു നിറുത്തുകയാണ് സർക്കാർ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. വെള്ളാനൂരിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ ഗഫൂ‌ർ ഉദ്ഘാടനം ചെയ്തു. വി.എഫ്.പി.സി.കെ മാനേജർ റാണി പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ വെള്ളാനൂർ സ്വാശ്രയ വിപണി പ്രസിഡന്റ് ടി.പി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്തംഗം എം.സുഷമ സംസാരിച്ചു.

Advertisement
Advertisement