വായനാവസന്തം ഉദ്ഘാടനം ചെയ്തു

Saturday 18 December 2021 12:11 AM IST

അലനല്ലൂർ: കുട്ടികളിൽ കൊവിഡ് കാലത്ത് നഷ്ടമായ വായനാ ശീലത്തെ തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ അലനല്ലൂർ എ.എം.എൽ.പി.സ്‌കൂൾ, അലനല്ലൂർ കലാസമിതിയുമായി സഹകരിച്ച് സംഘടിപ്പിച്ച തനതു പരിപാടിയായ ' വായനാ വസന്തം' ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുൾ സലീം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് 5 പുസ്തകങ്ങളാണ് ക്രിസ്മസ് അവധിക്കാലത്ത് നൽകുക. വീട്ടുകാരുടെ സഹായത്തോടെ 10 ദിവസത്തിനുള്ളിൽ കുട്ടികൾ ഈ പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കണം. ഏറ്റവും മികച്ച വായനാക്കുറിപ്പുകൾക്ക് അലനല്ലൂർ കലാസമിതി സമ്മാനങ്ങൾ നൽകും. ഉദ്ഘാടനച്ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ കെ.എ.സുദർശനകുമാർ അദ്ധ്യക്ഷനായി. ലൈബ്രേറിയൻ പ്രിയ രാമനുണ്ണി, പി.വി.ജയപ്രകാശ്, നൗഷാദ് പുത്തങ്ങോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement