ക്രിസ്‌മസിനെ വരവേറ്റ് മെട്രോ

Saturday 18 December 2021 1:24 AM IST

കൊച്ചി: ക്രിസ്‌മസ് നാളുകളെ വരവേറ്റ് കൊച്ചി മെട്രോയുടെ മത്സരങ്ങൾ ഇന്നാരംഭിക്കും. 14 ദിവസം നീളുന്ന ക്രിസ്‌മസ് പുതുവത്സര പരിപാടിയായ 'കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റ് 2021 ന്റെ ഭാഗമായി നക്ഷത്ര നിർമ്മാണം, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം, ട്രീ അലങ്കാരം, സാന്റാ ക്ലോസ് ഫാൻസിഡ്രസ്, കേക്ക് നിർമ്മാണം തുടങ്ങിയ മത്സരങ്ങളാണ് മെട്രോ സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. 18ന് നക്ഷത്ര നിർമ്മാണ മത്സരത്തോടെയാണ് തുടക്കം. ആലുവ സ്റ്റേഷനിൽ 11 മുതൽ 1 വരെയും മുട്ടം സ്റ്റേഷനിൽ ഉച്ചക്ക് 12 മുതൽ 2 വരെയുമാണ് മത്സരം. രജിസ്‌ട്രേഷൻ സൗജന്യമാണ്. വിവരങ്ങൾക്ക്: http://www.kochimetro.org.

Advertisement
Advertisement