ദ്വിദിന ബാങ്ക് പണിമുടക്ക് ജില്ലയിൽ സമ്പൂർണ്ണം (uc must )  

Saturday 18 December 2021 12:13 AM IST
യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണി​യന്റെ നേതൃത്വത്തി​ൽ നടത്തി​യ ബാങ്ക് പണി​മുടക്കി​ന്റെ ഭാഗമായി​ ചേർന്ന ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ പൊതുമേഖല - സ്വകാര്യ - ഗ്രാമീണ മേഖലയിലെ ജീവനക്കാർ നടത്തിയ ദ്വിദിന പണിമുടക്കിനെ തുടർന്ന് ജില്ലയിലെ ബാങ്കിംഗ് മേഖല നിശ്ചലമായി. പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിംഗ് നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനെതിരെയാണ് ജീവനക്കാരും ഓഫീസർമാരും പണിമുടക്കിയത്.
പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് ജീവനക്കാർ ചിന്നക്കടയിൽ നിന്ന് റാലിയും എസ്.ബി.ഐ പ്രധാന ശാഖയ്ക്ക് മുന്നിൽ ധർണയും നടത്തി. ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. യു.എഫ്.ബി.യു ജില്ലാ കൺവീനർ യു.ഷാജി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ മോഹൻദാസ്, യു.എഫ്.ബി.യു ഭാരവാഹികളായ എം.എം. അൻസാരി (എ.ഐ.ബി.ഇ.എ), സജി ഡാനിയൽ (എൻ.സി.ബി.ഇ), ടി. ബിജു (എ.ഐ.ബി.ഒ.സി), വി. ബിജു (എ.ഐ.ബി.ഒ.എ), അമൽദാസ് (ബി.ഇ.എഫ്.ഐ) എന്നിവർ സംസാരിച്ചു.

Advertisement
Advertisement