വി.സുരേന്ദ്രൻപിള്ളയുടെ സസ്‌പെൻഷൻ പിൻവലിച്ചു

Saturday 18 December 2021 11:21 PM IST

തിരുവനന്തപുരം: എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻപിള്ളയെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. നവംബർ 24നാണ് പിള്ളയെ സസ്‌പെൻഡ് ചെയ്തത്. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള താത്പര്യം സുരേന്ദ്രൻപിള്ള അറിയിച്ചതിനെ തുടർന്നാണ് സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ എം.പി അറിയിച്ചു.

Advertisement
Advertisement