ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

Monday 20 December 2021 12:46 AM IST

തൃത്താല: തൃത്താല ജനമൈത്രി പൊലീസും ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷനും സംയുക്തമായി റോഡ് സുരക്ഷാ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. തൃത്താല എസ്.ഐ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ആറാംതവണ ഗിന്നസ്സ് റെക്കാഡ് നേടിയ ആനക്കര സ്വദേശി സെയ്തലവി, പെട്രോളിയം ഉത്പന്നങ്ങൾ കയറ്റിയ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് നേടിയ കേരളത്തിലെ രണ്ടാമത്തെ വനിതയും നാഗലശ്ശേരി സ്വദേശിയുമായ ബർക്കത്ത് നിഷ, അറബിക് ബിരുദാനന്തര ബിരുദത്തിൽ ഒന്നാംറാങ്ക് നേടിയ മുഹമ്മദ് ബിനാസ് എന്നിവരെ പരിപാടിയിൽ അനുമോദിച്ചു. തൃത്താല ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജിജോമോൻ, ഷമീറലി, എ.കെ. ദേവദാസ്, രവി, കരീം കുമ്പിടി എന്നിവർ പങ്കെടുത്തു. തൃത്താല ജനമൈത്രി ജാഗ്രത സമിതി അംഗങ്ങളും പുതുതായി ഡ്രൈവിംഗ് പരിശീലനം നടത്തുന്നവരും ഉൾപ്പെടെ 140ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു

Advertisement
Advertisement