കപ്പ് ഒഫ് ലൈഫ്

Monday 20 December 2021 12:57 AM IST

കൊച്ചി : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ശാഖയുടെ സഹകരണത്തോടെ എടത്തല അൽ അമീൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, വിമൻ സെല്ല് എന്നിവയുടെ ആഭിമുഖ്യത്തിൽ മെൻസ്ട്രുൽ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച കപ്പ് ഒഫ് ലൈഫ് പദ്ധതി ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.മരിയ വർഗീസ് ഉദ്ഘാടനം ചെയ്തു.
അമൃത ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആവണി ആർത്തവശുചിത്വത്തെക്കുറിച്ചും മെൻസ്ട്രുൽ കപ്പ് ഉപയോഗത്തെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി. ചടങ്ങിൽ ഐ.എം.എ സെക്രട്ടറി ഡോ.അനിത തിലകൻ, നാഷണൽ ഹെൽത്ത് മിഷൻ ഭാരവാഹികളായ ഡോ. അഖിൽ സേവ്യർ മാനുവൽ, ഡോ. എയ്മി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ത്രോയുവർ പാഡ്, യൂസ് അവർ കപ്പ് എൻജോയി യുവർ പീരീഡ്‌സ് എന്ന ഹാഷ് ടാഗുമായി കോളേജിലെ മുഴുവൻ പെൺകുട്ടികളും മെൻസ്ട്രുൽ കപ്പ് കാംപയിനിൽ അണിനിരന്നു. ഈ കാംപയിന്റെ ഭാഗമായി കോളേജിലെ മുഴുവൻ പെൺകുട്ടികൾക്കും അദ്ധ്യാപികമാർക്കും മുന്നൂറു രൂപ വില വരുന്ന മെൻസ്ട്രുൽ കപ്പ് വെറും നൂറു രൂപയ്ക്ക് ലഭ്യമാക്കി. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിനി കുര്യൻ , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ഷിബിനി, ഡോ ശ്രീജ , വിമൻ സെൽ കോർഡിനേറ്റർ ഡോ. ഷാനിബ എന്നിവരും പ്രസംഗിച്ചു.

Advertisement
Advertisement