അനുസ്മരണ സമ്മേളനം​

Monday 20 December 2021 12:26 AM IST

പ​ത്ത​നം​തിട്ട : കേരളാസ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോന്നി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമാടം മുണ്ടയ്ക്കാമുരുപ്പ് കോളനിയിൽ എ.കണാരന്റെ 17-ാമത് അനുസ്മരണ സമ്മേളനവും കോളനി ക്ലീനിംഗ് ഉദ്ഘാടനവും നടന്നു. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ്​ പി. എസ്. കൃഷ്ണകുമാർ നിർവഹിച്ചു. കെ.എ​സ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം ചന്ദ്രമതി ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാസെക്രട്ടറി പി.രാധാകൃഷ്ണൻ നായർ, വാഴുവിള അച്യുതൻ നായർ, ബാബു ജോർജ്, അനീഷ്, സോമരാജൻ, സതീഷ്, ശ്രീമംഗലം രഞ്ജൻ എ​ന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement