സൈമൺ ബ്രിട്ടോ അവാ‌ർഡ് വി.എസിന്; മകൻ അരുൺകുമാർ ഏറ്റുവാങ്ങി

Monday 20 December 2021 12:00 AM IST

തിരുവനന്തപുരം: തൃശൂർ അഞ്ചേരി സൈമൺ ബ്രിട്ടോ സുഹൃദ് കൂട്ടായ്മയുടെയും കെ.എ. മാധവൻ സ്മാരക വായനശാലയുടെയും സൈമൺ ബ്രിട്ടോ സ്മാരക പുരസ്‌കാരത്തിന് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അർഹനായി. അദ്ദേഹത്തിനുവേണ്ടി മകൻ വി.എ. അരുൺകുമാർ പുരസ്കാരം ഏറ്റുവാങ്ങി. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകി. സൈമൺ ബ്രിട്ടോ അനുസ്മരണ സമിതി ചെയർമാൻ ചെറിയാൻ ജോർജ് അദ്ധ്യക്ഷനായി. അച്ഛനുവേണ്ടി അവാർഡ് വാങ്ങാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും

ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹത്തിന് വരാൻ കഴിയാത്തതെന്നും അരുൺകുമാർ പറഞ്ഞു. സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌ക്കർ,​ മകൾ നിലാവ്, അഗസ്റ്റിൻ പി.ജി, ഭക്ഷ്യകമ്മിഷൻ അംഗം രമേശൻ, ഷാബു വർഗീസ്, ഷാജു എൻ.ഒ, തോമസ് കെ.കെ, ഡോ. ജയപ്രകാശ് കെ.പി, സുരേഷ്, സജീവൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement