കാറും ലോറിയും കൂട്ടിയിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു

Monday 20 December 2021 12:07 AM IST

തിരുവനന്തപുരം/ കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പി.ടി. ചാക്കോ നഗറിൽ സി.എഫ് 6/250ൽ തോമസ് കുട്ടി (75), ഭാര്യ ശാന്തമ്മ തോമസ് (71) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 6ഓടെ വാളകം മേഴ്സി ഹോസ്‌പിറ്റലിന് സമീപമായിരുന്നു അപകടം. തോമസ് കുട്ടിയുടെ അച്ഛന്റെ ഓർമ്മദിന ചടങ്ങുകൾക്കായി കോട്ടയം വാകത്താനത്തെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് സ്വന്തം കാറിലാണ് ഇവർ പുറപ്പെട്ടത്. തോമസുകുട്ടിയാണ് കാർ ഓടിച്ചിരുന്നത്. കാർ എതിർദിശയിൽ നിന്നുവന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഫയർഫോഴ്സും വാളകം എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരുമാണ് മൃതദേഹങ്ങൾ പുറത്തെടുത്ത് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി ജീവനക്കാരനായിരുന്ന തോമസുകുട്ടി സർവീസിൽ നിന്ന് വിരമിച്ച ശേഷം വഴുതയ്ക്കാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ റിട്ട. ജീവനക്കാരിയാണ് ശാന്തമ്മ. കോട്ടയം സ്വദേശികളായ ഇരുവരും വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് രാവിലെ പൗഡിക്കോണത്തിന് സമീപത്തെ ശ്രീനക്ഷത്ര ഗ്യാലക്സിയിലെ വില്ലയിൽ പൊതുദർശനത്തിന് വച്ചശേഷം വൈകിട്ടോടെ തോമസ് കുട്ടിയുടെ കുടുംബവീടായ കോട്ടയം വാകത്താനം വെട്ടിയിൽ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും. ടെക്നോപാർക്ക് ജീവനക്കാരനായ ടോമാണ് മകൻ. മരുമകൾ: ഷാരിൻ.

പി​താ​വി​ന്റെ​ ​ഓ​ർ​മ്മ​ ​ദി​നം ,​ തോ​മ​സി​ന്റെ​ ​അ​ന്ത്യ​യാ​ത്ര

കോ​ട്ട​യം​:​ ​പി​താ​വി​ന്റെ​ ​ഓ​ർ​മ്മ​ ​ദി​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നു​ള്ള​ ​തോ​മ​സ് ​വി.​ ​തോ​മ​സി​ന്റെ​യും​ ​കു​ടും​ബ​ത്തി​ന്റേ​യും​ ​വ​ര​വ് ​അ​ന്ത്യ​യാ​ത്ര​യാ​യി.​ 40​ ​വ​ർ​ഷ​മാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ​താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും​ ​പി​താ​വ് ​തോ​മ​സി​ന്റെ​ ​(​കു​ഞ്ഞ്)​​​ ​ഓ​ർ​മ്മ​ദി​ന​ത്തി​ൽ​ ​വാ​ക​ത്താ​നം​ ​സെ​ന്റ് ​ജോ​ൺ​സ് ​ഓ​ർ​ത്ത​ഡോ​ക്സ് ​വ​ലി​യ​ ​പ​ള്ളി​യി​ൽ​ ​കൃ​ത്യ​മാ​യി​ ​എ​ത്തു​മാ​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം​ ​പി.​ടി.​ ​ചാ​ക്കോ​ ​ന​ഗ​റി​ലാ​ണ് ​തോ​മ​സും​ ​ഭാ​ര്യ​ ​ശാ​ന്ത​മ്മ​യും​ ​സ്ഥി​ര​ ​താ​മ​സം.​ ​ഇ​ന്ന​ലെ​യാ​യി​രു​ന്നു​ ​പി​താ​വി​ന്റെ​ ​ഓ​ർ​മ​ദി​നം.​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​പു​റ​പ്പെ​ടു​ന്ന​തി​നി​ടെ​ ​രാ​വി​ലെ​ 5.45​നാ​ണ് ​ഇ​രു​വ​രേ​യും​ ​വി​ധി​ ​ക​വ​ർ​ന്ന​ത്.
തോ​മ​സ്‌​കു​ട്ടി​ക്ക് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന്യൂ​ ​ഇ​ന്ത്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​യി​ലും​ ​ശാ​ന്ത​മ്മ​യ്‌​ക്ക് ​ഫു​ഡ് ​സേ​ഫ്റ്റി​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലു​മാ​യി​രു​ന്നു​ ​ജോ​ലി.​ ​റി​ട്ട​യ​ർ​മെ​ന്റി​നു​ശേ​ഷം​ ​തോ​മ​സ് ​മു​ത്തൂ​റ്റ് ​ഫൈ​നാ​ൻ​സ് ​ക​മ്പ​നി​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​അ​തി​നാ​ലാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ത​ന്നെ​ ​തു​ട​ർ​ന്ന​ത്.​ ​ഏ​ക​ ​മ​ക​ൻ​ ​ടോം​ ​തോം​സ​ൺ​ ​തോ​മ​സ് ​ടെ​ക്നോ​പാ​ർ​ക്കി​ലാ​ണ്.​ ​എ​ല്ലാ​ ​വി​ശേ​ഷ​ ​ദി​വ​സ​ങ്ങ​ളി​ലും​ ​കു​ടു​ബ​വു​മൊ​ത്ത് ​വാ​ക​ത്താ​ന​ത്തെ​ ​ബ​ന്ധു​വീ​ട്ടി​ൽ​ ​തോ​മ​സ് ​എ​ത്തി​യി​രു​ന്നു.​ ​തോ​മ​സി​ന്റെ​ ​വാ​ക​ത്താ​ന​ത്തെ​ ​വീ​ടും​ ​സ്ഥ​ല​വും​ ​വി​റ്റി​രു​ന്നി​ല്ല.​ ​വാ​ക​ത്താ​ന​ത്തെ​ ​കു​ടും​ബ​ ​ക​ല്ല​റ​യി​ലാ​ണ് ​സം​സ്കാ​രം.

Advertisement
Advertisement