ഐ.എസ്.എം സസ്പെൻഡഡ് ബ്രഡ് പദ്ധതി ഉദ്ഘാടനം

Wednesday 22 December 2021 12:02 AM IST

കുറ്റ്യാടി: ഐ.എസ്.എം കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ "സസ്പെൻഡഡ് ബ്രഡ് " പദ്ധതി തുറമുഖ- പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സാമൂഹിക സൗഹാർദ്ധവും സമാധാന അന്തരീക്ഷവും നിലനിർത്താൻ രാഷ്ട്രീയ- മത സംഘടനകൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി പറഞ്ഞു. കുറ്റ്യാടി നന്മ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, നന്മ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഉബൈദ് വാഴയിൽ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറ്റ്യാടി യൂണിറ്റ് സെക്രട്ടറി പവിത്രൻ.കെ.പി, കെ.ജെ.യു ജനറൽ സെക്രട്ടറി ഹനീഫ കായക്കൊടി, കെ.എൻ.എം ജില്ലാ പ്രസിഡന്റ് വി.പി.അബ്ദുൽ സലാം, സെക്രട്ടറി എൻ.കെ.എം.സക്കരിയ്യ, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി കെ.എം.എ അസീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് കരുവണ്ണൂർ, ഐ.എസ്.എം ജില്ലാ സെക്രട്ടറി ഷമീർ വാകയാട്, എം.എസ്.എം ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ വാണിമേൽ തുടങ്ങിയവർ പങ്കെടുത്തു. ഐ.എസ്‌.എം ജില്ലാ പ്രസിഡന്റ് സലാം കല്ലേരി സ്വാഗതവും സാമൂഹ്യക്ഷേമ വകുപ്പ് കൺവീനർ ഷാനവാസ് പൂനൂർ നന്ദിയും പറഞ്ഞു.

Advertisement
Advertisement