മിനി വോളി മേള ജനു. 8 മുതൽ

Wednesday 22 December 2021 12:02 AM IST

കോഴിക്കോട്: കേരള സ്റ്റേറ്റ് വോളിബാൾ അസോസിയേഷൻ അന്വേഷണവിധേയമായി സസ്പൻഷനിലായ സാഹചര്യത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നേരിട്ട് ജില്ലാ മിനി വോളിബാൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.

ദ്വിദിന മേള ജനുവരി 8ന് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും.

ജില്ലയിലെ വിവിധ ക്ലബുകൾക്ക് 30 വരെ ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യാം. നിബന്ധനകളും എൻട്രി ഫോമും സ്‌പോർട്‌സ് കൗൺസിലിൽ നിന്ന്‌ നേരിട്ടോ വെബ്‌സൈറ്റ് വഴിയോ ലഭ്യമാകും.

സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ പ്രസിഡന്റ് ഒ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ദാമോദരൻ, ടി.എം.അബ്ദു‌റഹ്‌മാൻ, ഇ.കോയ, പി.ടി.അഗസ്റ്റിൻ, കെ.എം.ജോസഫ്, അച്ചുതൻ നായർ, പ്രദീപൻ നരിപ്പറ്റ, മൂസ ഹാജി, ടി.കെ.രാഘവൻ, എം.കെ.പരീത് തുടങ്ങിയവർ സംസാരിച്ചു. എസ്.സുലൈമാൻ സ്വാഗതവും ഡോ.റോയ് ജോൺ നന്ദിയും പറഞ്ഞു.

സംഘാടകസമിതി ചെയർമാനായി ഒ.രാജഗോപാലിനെയും ജനറൽ കൺവീനറായി കെ.വി. ദാമോദരനെയും തിരഞ്ഞെടുത്തു.കെ.കെ. ലതിക, ഡോ.റോയ്‌ ജോൺ, അച്ചുതൻ നായർ, ടോം ജോസഫ്, ടി.എം.അബ്ദുറഹ്‌മാൻ (വൈസ് ചെയർമാൻമാർ), പ്രദീപൻ നരിപ്പറ്റ, ഇ.കോയ (കൺവീനർമാർ), എസ്.സുലൈമാൻ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

Advertisement
Advertisement