ചേന്ദമംഗല്ലൂരിൽ വയൽ നികത്തൽ തുടരുന്നു

Wednesday 22 December 2021 1:24 AM IST

മുക്കം: ചേന്ദമംഗല്ലൂർ പുൽപറമ്പിൽ വീണ്ടും വയൽ നികത്തൽ. പ്രകൃതി ആശുപത്രിയുടെ പിൻവശത്താണ് ഇത്തവണ വയൽ നികത്തൽ ശ്രമം നടന്നത്. മുക്കം നഗരസഭയുടെയും താഴക്കോട് വില്ലേജ് ഓഫീസിന്റെയും സംയുക്ത പരിശോധനയിൽ ഏഴ് സെന്റ് സ്ഥലം മണ്ണിട്ട് നികത്തിയതായി കണ്ടെത്തി. നികത്തിയ സ്ഥലം പൂർവസ്ഥിതിയിലാക്കാൻ സ്ഥലമുടമകൾക്ക് നിർദേശം നൽകി. ഇതിനടുത്തു തന്നെയുള്ള കൊളായിൽ ഖാലിദിന്റെ വയൽ മണ്ണിട്ടുനികത്തുന്നത് ഇക്കഴിഞ്ഞ 16ന് സെക്രട്ടറിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. മുക്കം നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, താഴക്കോട് വില്ലേജ് ഓഫീസർ രാഹുൽ കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Advertisement
Advertisement