ലണ്ടൻ കോടതിയുടെ വിധി,​ ദുബായ് ഭരണാധികാരി മുൻ ഭാര്യക്കു നൽകണം 733 മില്യൺ ഡോളർ നഷ്ടപരിഹാരം

Wednesday 22 December 2021 12:00 AM IST

ണ്ടൻ: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ മുൻ ഭാര്യ ഹയ ബിൻത് അൽ ഹുസൈൻ രാജകുമാരിക്ക് 733 മില്യൺ ഡോളർ (5547.62 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ലണ്ടനിലെ ഹെക്കോടതി ഉത്തരവിട്ടു. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ തുക നഷ്ടപരിഹാരം നല്കേണ്ടി വന്ന കേസുകളിലൊന്നായി ഇത് മാറി. ഈ വിധിയോടെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് ഹയയ്ക്ക് പൂർണ സ്വതന്ത്ര്യം ലഭിച്ചതായി പ്രഖ്യാപിക്കുന്നുവെന്ന് കോടതി പറഞ്ഞു. ഹയയുടെയും ഇരുവരുടെയും മക്കളായ സയിദ്, ജലീല എന്നിവരുടെ സുരക്ഷയ്ക്കും മക്കളുടെ പഠന ചെലവിനുമായാണ് നഷ്ടപരിഹാരത്തുകയിൽ ഏറിയ പങ്കും മാറ്റി വച്ചിരിക്കുന്നത്. 2004 ലാണ് ജോർദാനിലെ അബ്ദുള്ള രാജാവിന്റെ അർദ്ധ സഹോദരി കൂടിയായ ഹയയെ അൽ മക്തൂം വിവാഹം കഴിക്കുന്നത്. പിന്നീട് 2019 ൽ തന്റെ ബോഡി ഗാൾഡുമായി പ്രണയത്തിലായെന്ന വാർത്ത പരന്നതോടെ ഹയ സുരക്ഷാ ഭീഷണിയെ തുടർന്ന് മക്കളോടൊപ്പം ദുബായിൽ നിന്ന് ഒളിച്ചോടി. ലണ്ടനിൽ അഭയം തേടിയ ഇവർ കോടതിയിൽ വിവാഹ മോചന കേസ് ഫയൽ ചെയ്യുകയായിരുന്നു. കൊട്ടാരം വിട്ടതിനുശേഷവും ഷെയ്ഖിൽ നിന്ന് നിരന്തരം ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഹയ കോടതിയിൽ ആരോപിച്ചു. ഇസ്രയേൽ ചാരസോഫ്‌റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഹയയുടെയും അഭിഭാഷകരുടെയും ഫോൺ ചോർത്താൻ ഷെയ്ഖ് ഉത്തരവിട്ടിരുന്നതായി കോടതി കണ്ടെത്തിയിരുന്നു.

Advertisement
Advertisement