റെക്കാഡുമായി ഐഡിയൽ സ്‌കൂളിലെ ഇർഫാൻ മുഹമ്മദ്

Thursday 23 December 2021 12:30 AM IST

തേഞ്ഞിപ്പലം : ഹെക്സാതലോണിൽ റെക്കാഡ് നേട്ടം കൊയ്ത് ഐഡിയൽ കടകശ്ശേരി സ്‌കൂളിലെ ഇർഫാൻ മുഹമ്മദ്. 2946 പോയിന്റിന്റെ നേട്ടമാണ് ഇർഫാൻ മുഹമ്മദ് ഇത്തവണ കൈവരിച്ചത്. കൊല്ലം നീലമേൽ സ്വദേശിയായ ഇർഫാൻ എട്ടാം ക്ലാസ്സിൽ വച്ചാണ് പരിശീലനത്തിനായി ഐഡിയൽ കടകശ്ശേരി സ്‌കൂളിലെത്തിയത്. നിലവിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. നാലാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ച ഇർഫാനെ അത്‌ലറ്റിലെ അഭിരുചി കണ്ട നീലമേലിലെ തന്നെ ഗവ.സ്‌കൂളിൽ ചേർക്കുകയായിരുന്നു. ട്രിവാൻഡ്രം സായിയിൽ സെലക്‌ഷൻ ലഭിച്ചിരുന്നുവെങ്കിലും ചേർന്നിരുന്നില്ല. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഐഡിയൽ സ്‌കൂളിൽ ചേർത്തത്. നതീഷ് ചാക്കോയാണ് പരിശീലകൻ. ഹനീസ, ദിലീപ് എന്നിവർ രക്ഷിതാക്കളാണ്.

Advertisement
Advertisement