വൈവിധ്യങ്ങളുടെ വ്യവസായ, വിപണന മേള

Thursday 23 December 2021 12:36 AM IST

കൊല്ലം : ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന വ്യവസായ വിപണന മേള കൊല്ലം ചിന്നക്കട ഷാ ഇന്റ‌ർ നാഷണൽ ഹോട്ടലിന് എതിർവശമുള്ള മൈതാനിയിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ യൂണിറ്റുകളുടെ 40 സ്റ്റാളുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. വിവിധയിനം അച്ചാറുകൾ, കൈത്തറി , കശുഅണ്ടി, കരകൗശല ഉത്പന്നങ്ങൾ, ക്രിസ‌്മസ് കേക്കുകൾ, തുണിത്തരങ്ങൾ തുടങ്ങിയവയുടെ വലിയ ശേഖരം മേളയിൽ ഒരുക്കിയിട്ടുണ്ട്. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത ദേവി, കെ. എസ്. എസ്. ഐ. എ പ്രസിഡന്റ് കെ രാജീവ്‌, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജുകുര്യൻ, മാനേജർമാരായ ദിനേശ്, ശിവകുമാർ, കിരൺ എന്നിവർ സംബന്ധിച്ചു.

60 ശതമാനം വരെ

കിഴിവുമായി ഹാന്റക്‌സ്

ഹാന്റ്ക്‌സിന്റെ ക്രിസ്മസ്, പുതുവത്സര കൈത്തറി വിപണനമേള എം. നൗഷാദ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ചിന്നക്കട ഹാന്റക്‌സ് ഷോറൂമിന് മുമ്പിൽ നടക്കുന്ന മേളയിൽ 30 മുതൽ 60 ശതമാനം വരെ കിഴിവ് ലഭിക്കും. കൈത്തറി തുണിത്തരങ്ങൾക്ക് 20 ശതമാനം സർക്കാർ കിഴിവ് കൂടാതെ 30 ശതമാനം റിബേറ്റുമുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് മുഖേനയുളള വില്പനക്ക് 10 ശതമാനം അധിക കിഴിവും ലഭിക്കും. പ്രിമിയം ഷർട്ടുകൾ, സാരി, മുണ്ട്, ബെഡ്ഷീറ്റ്, ടൗവൽ, കൈലികൾ തുടങ്ങിയവ മേളയിൽ ലഭിക്കും. ഹാന്റ്ക്‌സ് വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ, മേഖലാമാനേജർ ബാലക്യഷ്ണപിള്ള എന്നിവർ സംസാരിച്ചു.

Advertisement
Advertisement