ബാഴ്സയ്ക്ക് സമനിലക്കുരുക്ക്

Thursday 23 December 2021 3:01 AM IST

കാമ്പ്നൂ: സ്പാനിഷ് ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണയെ സെവിയ്യ 1-1ന് സമനിലയിൽ തളച്ചു. പപു ഗോമസ് സെവിയ്യയ്ക്കായും റൊണാൾഡ് അരൗജോ ബാഴ്സയ്ക്കയും ലക്ഷ്യം കണ്ടു. ജൂലിയസ് കൗണ്ടെ 64-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ടതിനെത്തുടർന്ന് സെവിയ്യ പത്ത് പേരായി ചുരുങ്ങിയെങ്കിലും അവസരം മുതലാക്കാൻ ബാഴ്സയ്ക്കായില്ല.

Advertisement
Advertisement