ഷാൻ വധക്കേസിൽ അഞ്ച് പേർ അറസ്റ്റിൽ, രൺജിത്ത് വധത്തിലെ കൂടുതൽ അറസ്റ്റ് ഉടൻ, നിർണായക തെളിവുകൾ ലഭിച്ചെന്ന് എഡിജിപി

Saturday 25 December 2021 10:24 PM IST

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാൻ വധത്തിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പിടിയിലായവർ എല്ലാവരും ആര്‍എസ്എസ്–ബിജെപി പ്രവര്‍ത്തകരാണ്

കോമളപുരം മണ്ണഞ്ചേരിയിലെ അതുൽ ഒ.എസ് (27), കോമളപുരം ആര്യാട് സ്വദേശികളായ വിഷ്ണു. കെ(28), ധനേഷ്. ഡി (25), പാതിരപ്പള്ളിയിലെ അഭിമന്യു കെ.യു (27), മണ്ണഞ്ചേരിയിലെ സനന്ദ് കെ.യു (36) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.

അതേസമയം പ്രതികൾ കേരളം വിട്ടത് സർക്കാരിന്റെ വീഴ്ചയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ വിമർശിച്ചു.

Advertisement
Advertisement