ബെഫി മൂവാറ്റുപുഴ ഏരിയാ സമ്മേളനം

Monday 27 December 2021 12:08 AM IST

മൂവാറ്റുപുഴ: ബെഫി മൂവാറ്റുപുഴ ഏരിയാ സമ്മേളനം സി.ഐ.ടി.യു ഏരിയാ ജോയിന്റ് സെക്രട്ടറി കെ.ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബെഫി ഏരിയാ പ്രസിഡന്റ് കെ.ആർ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.സി. സുനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബെഫി സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ബിശ്വാസ്, ജില്ലാ പ്രസിഡന്റ് കെ.ജി സുകുമാർ എന്നിവർ സംസാരിച്ചു. ഏഴംഗ ഏരിയാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി കെ.എം.ഷെഫീക്ക്-യൂണിയൻ ബാങ്ക് (പ്രസിഡന്റ് ), എം.ആർ.ലത-കേരള ബാങ്ക് (വൈസ് പ്രസിഡന്റ് ), ഷാനു മുഹമ്മദ്-കേരള ബാങ്ക് (സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement