അഖിലേന്ത്യ കിസാൻ സഭ കൺവെൻഷൻ

Monday 27 December 2021 12:14 AM IST
അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്.) വിളക്കുടി പ്രാദേശിക കൺവെൻഷൻ സി.പി.ഐ കുന്നിക്കോട് മണ്ഡലം സെക്രട്ടറി എം. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : അഖിലേന്ത്യ കിസാൻ സഭ (എ.ഐ.കെ.എസ്.) വിളക്കുടി പ്രാദേശിക കൺവെൻഷൻ സി.പി.ഐ കുന്നിക്കോട് മണ്ഡലം സെക്രട്ടറി എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രാദേശികസഭ പ്രസിഡന്റ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം. അജി മോഹൻ, കെ.സി.ഇ.സി ജില്ലാ കമ്മിറ്റിയംഗം കെ. സുകു, എം.എസ്. ഗിരീഷ്, സുരേഷ് ബാബു, ലീനാ സുരേഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഹാഷിം (പ്രസിഡന്റ്), ലീനാ സുരേഷ്, രാധിക (വൈസ് പ്രസിഡന്റുമാർ), അബ്ദുൽ സലിം (സെക്രട്ടറി), ഉദയകുമാർ, സഫിയത്ത് (ജോ. സെക്രട്ടറിമാർ), സലിം മാന്തോട്ടത്തിൽ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement