ഫുട്ബാളർ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Monday 27 December 2021 12:20 AM IST

അൾജിയേഴ്‌സ് : സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി മൈതാനത്ത് കൂട്ടിയിടിച്ച അൾജീരിയൻ ഫുട്‌ബാളർ അൽപ്പനേരത്തിന് ശേഷം ഹൃദയാഘാതത്തെ തുടർന്ന് ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച അൾജീരിയൻ രണ്ടാം ഡിവിഷൻ ഫുട്‌ബാൾ ലീഗ് മത്സരത്തിനിടെ സോഫിയാൻ ലുകർ എന്ന 28 കാരനാണ് ദാരുണാന്ത്യമുണ്ടായത്.

എ.എസ്.എം ഒറാൻ ടീമുമായുള്ള മത്സരത്തിന്റെ ആദ്യ പകുതിക്കിടെയാണ് എം.സി സൈദ താരമായ ലുകർ സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് വീണത്. തുടർന്ന് വൈദ്യ സഹായം തേടിയ ശേഷം വീണ്ടും കളത്തിലിറങ്ങിയ താരം 10 മിനിട്ടിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിച്ചു.

Advertisement
Advertisement