സലിംരാജൻ പാലത്തിന്റെ ഭിത്തിയിൽ വിള്ളൽ

Tuesday 28 December 2021 12:31 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ സലിംരാജൻ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തിയിൽ ഗുരുതരമായ വിള്ളൽ. ഗാന്ധിനഗർ ഭാഗത്തുനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇടതുഭിത്തിയിലാണ് രണ്ട് ഇഞ്ച് വീതിയിൽ അഞ്ചടിയിലേറെ ഉയരത്തിൽ വിണ്ടുകീറിയിരിക്കുന്നത്. ഇതിന്റെ ഉൾഭാഗത്ത് കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ച കമ്പികളും വേറിട്ടുനിൽക്കുകയാണ്. വിണ്ടുകീറിയ ഭാഗത്ത് മൂന്ന് അടിയോളം ചുറ്റളവിൽ ഭിത്തിക്ക് പൊട്ടലും രൂപപ്പെട്ടിട്ടുണ്ട്. വൈറ്റില ഹബ്ബിൽ നിന്നുള്ള കെ.എസ്. ആർ.ടി.സി ബസുകളും സ്റ്റാൻഡിൽ നിന്ന് വടക്കൻ കേരളത്തിലേക്കുള്ള ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന മേൽപ്പാലമാണിത്.

എം.ജി​ റോഡി​ൽ നി​ന്ന് രാജാജി​ റോഡി​നെയും കടവന്ത്രയി​ൽ നി​ന്നുള്ള സലിം രാജൻ റോഡി​നെയും ബന്ധി​പ്പി​ക്കുന്നതാണ് ഈ പാലം.

2013 മേയ് 12നാണ് പാലം അന്നത്തെ മുഖ്യമന്ത്രി​ ഉമ്മൻചാണ്ടി​ ഉദ്ഘാടനം ചെയ്ത് ഗതാഗതത്തിന് തുറന്നുകൊടുത്തത്. നഗരത്തി​ലെ ഗതാഗതത്തി​രക്കു കുറയ്ക്കുന്നതി​നി​ൽ പാലം നി​ർണായകമായ പങ്ക് വഹി​ക്കുന്നുണ്ട്.

 കരാറുകാർക്ക് പാലാരിവട്ടം ബന്ധം

കൊച്ചി​ മെട്രോ റെയി​ൽ നി​ർമ്മാണത്തി​ന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി​ ഡി​.എം.ആർ.സി​ പൂർത്തീകരി​ച്ച ആദ്യജോലി​യായി​രുന്നു സലിം രാജൻ പാലം. നി​ർമ്മി​ച്ച് മൂന്നാം വർഷം പൊളി​ച്ചു മാറ്റേണ്ടി​വന്ന പാലാരി​വട്ടം പാലം നി​ർമ്മി​ച്ച ആർ.ഡി​.എസാണ് സംയുക്ത സംരംഭമായി​ ചെറി​യാൻ വർക്കി​ കൺ​സ്ട്രക്ഷൻ കമ്പനി​യുമായി​ ചേർന്ന് സലിം രാജൻ പാലവും നി​ർമ്മി​ച്ചത്.

 ഏറ്റവും വലിയ ഗർഡർ

റെയി​ൽവേ ലൈനുകൾക്ക് മുകളി​ൽ തൂണുകൾ ഒഴി​വാക്കി​ പാലത്തി​നായി​ സ്ഥാപി​ച്ച 46.8 മീറ്റർ നീളവും 330 ടൺ​ ഭാരവുമുള്ള യു ഗർഡർ അതുവരെ കേരളത്തി​ൽ നി​ർമ്മി​ച്ചവയി​ൽ ഏറ്റവും വലുതായി​രുന്നു.

നീളം : 425 മീറ്റർ

ചെലവ് : 37.42 കോടി​

നി​ർമ്മാണച്ചുമതല : ഡി​.എം.ആർ.സി​

കരാറുകാർ : ചെറി​യാൻ വർക്കി​ കമ്പനി​ & ആർ.ഡി​.എസ്

Advertisement
Advertisement