അതിജീവനത്തിന്റെ ആറാംഘട്ടം

Tuesday 28 December 2021 4:22 AM IST

തിരുവനന്തപുരം : ജനുവരി മൂന്നിന് കൗമാരക്കാരിലേക്ക് വാക്‌നിനെത്തുമ്പോൾ കൊവിഡിനെതിരായ വാക്‌സിൻ പോരാട്ടത്തിൽ നിർണ്ണായകമായ ആറാം ഘട്ടമാണിത്. 2020 പുതുവർഷത്തിലാണ് രാജ്യത്ത് ആദ്യമായി വാക്‌സിനെത്തിയത്. വിവിധ പ്രായക്കാരിൽ വാക്‌സിൽ എത്തിച്ച് ഒരു വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് കൗമാരക്കാരിലേക്ക് വാക്‌സിൻ സുരക്ഷയെത്തുന്നത്. വാക്‌സിനേഷനിൽ പിന്നിട്ട പ്രധാന ചുവടുകൾ.

ഒന്നാം ഘട്ടം

2021 ജനുവരി 16

ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണിപ്പോരാളികൾക്കും വാക്‌സിൻ. സർക്കാർ സംവിധാനം വഴി മാത്രം.

രണ്ടാം ഘട്ടം

മാർച്ച് 1

60 വയസിനു മുകളിലുള്ളവർക്കും 45 വയസിനു മുകളിലുള്ള മറ്റ് ഗുരുതര രോഗമുള്ളവർക്കും. വാക്‌സിനേഷനിൽ സ്വകാര്യ ആശുപത്രികളെക്കൂടി പങ്കാളികളാക്കി.

മൂന്നാംഘട്ടം

ഏപ്രിൽ 1

രണ്ടാം ഘട്ടം തുടർച്ച 45 വയസിനു മുകളിലുള്ള മുഴുവൻ പേർക്കും വാക്‌സിൻ ലഭ്യമായി

നാലാം ഘട്ടം

മേയ് 1

18 വയസു മുതലുള്ളവർക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്‌സിൻ.

അഞ്ചാം ഘട്ടം

ജൂൺ 21

18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ സൗജന്യമാക്കി.

ആറാം ഘട്ടം

2022 ജനുവരി 3

15വയസിന് മുകളിലേക്ക് വാക്‌സിൻ

Advertisement
Advertisement